< Back
Kerala
പത്തനംതിട്ടയിൽ കൊല്ലപ്പെട്ട യുവാവിന്റെ മരണകാരണം തലക്ക് പിന്നിലേറ്റ ക്ഷതം, സുഹൃത്തിനും സമാന പരിക്ക്
Kerala

പത്തനംതിട്ടയിൽ കൊല്ലപ്പെട്ട യുവാവിന്റെ മരണകാരണം തലക്ക് പിന്നിലേറ്റ ക്ഷതം, സുഹൃത്തിനും സമാന പരിക്ക്

Web Desk
|
31 Dec 2021 7:01 AM IST

ചികിത്സയിൽ തുടരുന്ന സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്താനായാൽ കേസന്വേഷണത്തിന് നിർണായകമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം

പത്തനംതിട്ട കുലശേഖരപ്പതിയിൽ കൊല്ലപ്പെട്ട യുവാവിന്റെ മരണകാരണം തലക്ക് പിന്നിലുണ്ടായ ക്ഷതവും ആന്തരിക രക്ത സ്രാവവുമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. ഇയാളുടെ സുഹൃത്ത് സമാന പരിക്കുകളോടെ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ടാണ് കുലശ്ശേഖരപതിയിലെ ഷെഡ്ഡിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമാണന്ന് സ്ഥിരീകരിച്ചു. പ്രദേശവാസിയായ സഞ്ചുവെന്ന എ റഹ്‌മത്തുല്ലയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. തുടർന്ന് യുവാവിന്റെ സുഹൃത്തായ പത്തനംതിട്ട സ്വദേശി മധുവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മധുവിനും സമാനമായ പരിക്കുകളാണുള്ളത്. ഇതോടെ സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്ന സംശയത്തിലായി പൊലീസ്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര് നിശാന്തിനിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേരെ അന്ന് തന്നെ കസ്റ്റഡിയിലെടുത്തു. എന്നാൽ കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാന തൊഴിലാളികളെ വിട്ടയച്ചങ്കിലും ക്രിമിനിൽ കേസുകളിൽ പ്രതിയായ റഹ്‌മത്തുല്ലയുടെ സുഹൃത്ത് ഷിഹാബിനെ വിട്ടയക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ചികിത്സയിൽ തുടരുന്ന മധുവിന്റെ മൊഴി രേഖപ്പെടുത്താനായാൽ കേസന്വേഷണത്തിന് നിർണായകമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Pathanamthitta: A young man was killed in Pathanamthitta after sustaining head injuries and a friend sustained similar injuries

Similar Posts