< Back
Kerala

Kerala
കൊല്ലത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച് ഗൃഹനാഥൻ; മകൻ ഗുരുതരാവസ്ഥയിൽ
|7 May 2024 11:31 AM IST
കടബാധ്യതയാണു കൃത്യത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം
കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ പൂതക്കുളത്ത് ഇന്ന് രാവിലെയാണ് സംഭവം. പ്രീത(39), ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്.
കൃത്യം നടത്തിയ ഗൃഹനാഥൻ ശ്രീജു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ(17) കൊട്ടിയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടബാധ്യതയാണു കൃത്യത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.
Summary: Man kills wife and daughter, attempts suicide in Kollam's Paravoor Poothakulam