< Back
Kerala

Kerala
ബാലുശ്ശേരി കോട്ടനടപ്പുഴയിൽ യുവാവിനെ കാണാതായി; ഫയർഫോഴ്സ് തെരച്ചിൽ തുടരുന്നു
|24 July 2023 8:34 PM IST
കുളിക്കാനിറിങ്ങുന്നതിനിടെയാണ് അപകടം.
കോഴിക്കോട്: ബാലുശ്ശേരി കോട്ടനടപ്പുഴയിൽ യുവാവിനെ കാണാതായി. ബാലുശ്ശേരി ഏഴാം വാർഡിൽ ആറാക്കൽ മിഥിലാജ് (21) ആണ് ഒഴുക്കിൽപ്പെട്ടത്. കുളിക്കാനിറിങ്ങുന്നതിനിടെയാണ് അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ അതിശക്തമായ മഴയാണ്. പലയിടങ്ങളിലായി വെള്ളക്കെട്ടും രൂപപ്പെട്ടു. നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധിയാണ്.