< Back
Kerala
യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി; പ്രതിയുടെ വെളിപ്പെടുത്തൽ മറ്റൊരു കേസിൽ ചോദ്യംചെയ്തപ്പോൾ
Kerala

യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി; പ്രതിയുടെ വെളിപ്പെടുത്തൽ മറ്റൊരു കേസിൽ ചോദ്യംചെയ്തപ്പോൾ

Web Desk
|
15 Feb 2022 1:39 PM IST

മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുമായി പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു

ഒറ്റപ്പാലം പാലപ്പുറത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ച്മൂടിയതായി പ്രതിയുടെ മൊഴി. മോഷണക്കേസിൽ പിടിയിലായ പ്രതി മുഹമ്മദ് ഫിറോസിനെ ചോദ്യംചെയ്യുന്നതിനിടെയാണ് ലക്കിടി സ്വദേശി മുഹമ്മദ് ആഷിഖിനെ കൊലപ്പെടുത്തിയ കാര്യം സമ്മതിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചു.

ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ മോഷണ കേസിലാണ് പട്ടാമ്പി പൊലീസ് ചോദ്യംചെയ്തത്. ചോദ്യംചെയ്യലിനിടെയാണ് കൊലപാതക വിവരം ഫിറോസ് പൊലീസിനോട് പറഞ്ഞത്. പാലപ്പുറത്തെ പറമ്പിൽ ആഷിഖിനെ കുഴിച്ചുമൂടിയെന്നാണ് മൊഴി നൽകിയത്.

തുടർന്ന് പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളിലെ പൊലീസുകാരും ഫോറൻസിക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. ഡിസംബർ 17ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഫിറോസ് മൊഴി നൽകിയത്.

ആഷിഖിന്റെ മൃതദേഹം തന്നെയാണെന്ന് പിതാവ് ഇബ്രാഹിം സ്ഥിരീകരിച്ചു. മൃതദേഹത്തിന് രണ്ട് മാസം പഴക്കം ഉള്ളതിനാൽ ഡി.എൻ.എ പരിശോധനക്ക് അയക്കുമെന്ന് എസ്.പി അറിയിച്ചു. ഇരുവരും കഞ്ചാവുകടത്ത് സംഘത്തിൽ ഉൾപ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു.

Related Tags :
Similar Posts