< Back
Kerala

Kerala
ഇടുക്കിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്
|17 Aug 2023 1:09 PM IST
കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
ഇടുക്കി: നെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. വെടിയുണ്ടയുടെ ഭാഗങ്ങൾ മൃതദേഹത്തിൽ നിന്ന് കണ്ടെത്തി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. നായാട്ടുസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഏതാനും പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച രാത്രി 11. 30 നാണ് മാവുടി സ്വദേശി സണ്ണിക്ക് വെടിയേറ്റത്. നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.