< Back
Kerala

Kerala
ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തര്‍ക്കം; എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു
|11 Aug 2022 6:26 AM IST
പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടെന്നാണ് പൊലീസിന്‍റെ സംശയം
എറണാകുളം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ടൗൺ ഹാളിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. സുഹൃത്ത് മുളവുകാട് സ്വദേശി സുരേഷിനായി അന്വേഷണം ഊർജിതമാക്കി.
പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടെന്നാണ് പൊലീസിന്‍റെ സംശയം. ടൗൺ ഹാൾ പരിസരത്ത് മദ്യപസംഘത്തിന്‍റെ ശല്യം പതിവായിട്ടും പൊലീസ് ഇടപെടൽ ഉണ്ടാകാറില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.