< Back
Kerala

റോബിൻ ജോണ്‍ Photo| MediaOne
Kerala
കാര്‍ ഇടിച്ചതിനെച്ചൊല്ലി തർക്കം; തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍
|20 Oct 2025 10:08 AM IST
വള്ളക്കടവ് സ്വദേശി റോബിൻ ജോണിനെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: തമ്പാനൂരിൽ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് റിവോൾവർ ചൂണ്ടി ബൈക്ക് യാത്രക്കാരനെ ഭീഷണിപ്പെടുത്തിയത്.വള്ളക്കടവ് സ്വദേശി റോബിൻ ജോണിനെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. റോബിൻ സഞ്ചരിച്ച കാര്‍ ബൈക്കിലും ഓട്ടോയിലും ഇടിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഇയാള്‍ ഡ്രൈവര്‍ക്കെതിരെയും ചുറ്റുമുള്ള ആളുകള്‍ക്കെതിരെയും തോക്ക് ചൂണ്ടിയത്. പിടിയിലായ റോബിന്‍ ടാറ്റു ആര്‍ട്ടിസ്റ്റാണെന്നും കൈയിലുണ്ടായിരുന്നത് ഇറക്കുമതി ചെയ്ത റിവോള്‍വറായിരുന്നുവെന്നും പൊലീസ് പറയുന്നു. തോക്കില്‍ മൂന്ന് തിരകളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.