< Back
Kerala
drowned couple
Kerala

തൃശൂർ പീച്ചി ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Web Desk
|
8 May 2024 11:31 PM IST

സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം

തൃശൂർ: തൃശ്ശൂർ പീച്ചി ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം സ്വദേശി യഹിയയെ ആണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

വൈകുന്നേരം ആറുമണിയോടെയാണ് യഹിയയും സുഹൃത്തുക്കളും ഡാമിൽ കുളിക്കാനിറങ്ങിയത്. കേരള വനഗവേഷണ സ്ഥാപനത്തിൽ ഇന്റേൺ ഷിപ്പിനെത്തിയതാണ് ഇവർ. യഹിയക്കായി പോലീസും നാട്ടുകാരും ഫയർ ഫോഴ്‌സും തിരച്ചിൽ തുടരുകയാണ്.

Similar Posts