< Back
Kerala

Kerala
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ
|7 April 2024 4:15 PM IST
കൊല്ലം കടയ്ക്കൽ സ്വദേശി അനീഷാണ് അറസ്റ്റിലായത്
കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കൽ സ്വദേശി അനീഷാണ് അറസ്റ്റിലായത്. തിരുവനന്തപുരം പാലിയോട് നിന്നാണ് അനീഷിനെ റാന്നി പൊലീസ് പിടികൂടിയത്.
പത്തനംതിട്ട സ്വദേശിനായ പെണ്‍കുട്ടിക്ക് ഇൻസ്റ്റഗ്രാം റീല്‍സുകള്‍ ചെയ്യാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അനീഷ് പരിചയപ്പെടുത്തുന്നത്. ഈ പരിചയത്തിന്‍റെ പുറത്ത് കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയെ പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. പിന്നീട് പെണ്‍കുട്ടി തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനീഷ് ലൈംഗികമായി ചൂഷണം ചെയ്ത സംഭവം പുറത്തറിയുന്നത്.