< Back
Kerala
തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത് 18കാരന്‍; കവര്‍ച്ചാശ്രമമല്ലെന്ന്  പൊലീസ്
Kerala

തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത് 18കാരന്‍; കവര്‍ച്ചാശ്രമമല്ലെന്ന് പൊലീസ്

Web Desk
|
10 Oct 2021 1:30 PM IST

പ്രതി മയക്കുമരുന്നിനു അടിമയാണെന്ന് പൊലീസ്

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ത്ത കേസിലെ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാം ജോഷ്വയെയാണ് ആർപിഎഫ് സ്ക്വാഡ് പിടികൂടിയത്. പ്രതി മയക്കുമരുന്നിനു അടിമയാണെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 11 മണിയോടെയാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പേ പാർക്കിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തല്ലിത്തകർക്കപ്പെട്ടത്. രാവിലെ വാഹന ഉടമകൾ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. പൂജപ്പുര സ്വദേശി എബ്രഹാം ജോഷ്വ ആണ് പിടിയിലായത്. കവർച്ചാശ്രമമല്ല ലഹരി ഉപയോഗമാണ് പ്രതിയെ അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം പേ ആൻഡ് പാർക്കിലെ ജീവനക്കാരുടെ ഭാഗത്ത്‌ നിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് വാഹന ഉടമകൾ പറയുന്നു. വാഹന ഉടമകളുടെ നഷ്ടം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പാർക്കിങ് ഏരിയ അധികൃതർ വ്യക്തമാക്കി.

Related Tags :
Similar Posts