< Back
Kerala

Kerala
ഹരിപ്പാട് ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട സംഘം മര്‍ദിച്ച യുവാവ് ഗുരുതരാവസ്ഥയില്‍
|22 March 2022 6:59 AM IST
മർദനത്തിൽ ശബരിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു
ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് എട്ടംഗ സംഘത്തിന്റെ മർദനമേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ തുടരുന്നു. ചേപ്പാട് സ്വദേശി ശബരിയെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ള സംഘമാണ് മർദിച്ചത്. കേസിൽ മുതുകുളം സ്വദേശി അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പള്ളിപ്പാട് വെച്ചായിരുന്നു ആക്രമണം. ബൈക്കിൽ വരികയായിരുന്ന ശബരിയെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ സുൾഫിത്തും സുഹൃത്തുക്കളും ചേർന്ന് മർദിക്കുകയായിരുന്നു. രഞ്ജൻ, കണ്ണൻ, അജീഷ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 4 പേരുമടക്കം 8 പേരാണ് പ്രതികൾ. മർദനമേറ്റ് റോഡരികിൽ അവശനായി കിടന്ന ശബരിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
ഹെൽമറ്റും കല്ലും വടിയും ഉപയോഗിച്ചായിരുന്നു മർദനം. മർദനത്തിൽ ശബരിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു.