< Back
Kerala
മാനസ കേസ്: ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Kerala

മാനസ കേസ്: ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Web Desk
|
7 Aug 2021 3:18 PM IST

പട്‌നയില്‍ നിന്ന് രാഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഒരു ടാക്‌സി ഡ്രൈവറാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനേഷ് കുമാര്‍ വര്‍മ പിടിയിലായത്.

മാനസ കേസില്‍ ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഊബര്‍ ടാക്‌സി ഡ്രൈവര്‍ മനീഷ് കുമാര്‍ വര്‍മയാണ് അറസ്റ്റിലായത്. ഇയാളാണ് രാഖിലിന് സോനു കുമാര്‍ മോദിയെ പരിചയപ്പെടുത്തിയത്. രണ്ടുപ്രതികളെയും നാളെ കൊച്ചിയിലെത്തിക്കും.

സോനുകുമാര്‍ മോദിയില്‍ നിന്നാണ് രാഖില്‍ തോക്ക് വാങ്ങിയത്. പട്‌നയില്‍ നിന്ന് രാഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഒരു ടാക്‌സി ഡ്രൈവറാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനേഷ് കുമാര്‍ വര്‍മ പിടിയിലായത്.

ജൂലൈ 30-നാണ് കോതമംഗലത്ത് ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയായ മാനസയെ കണ്ണൂര്‍ മേലൂര്‍ സ്വദേശി രാഖില്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രാഖിലും അതേ തോക്ക് കൊണ്ട് വെടിവെച്ച് മരിക്കുകയായിരുന്നു. രാഖിലിന് തോക്ക് ലഭിച്ചതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ബിഹാര്‍ സ്വദേശികള്‍ പിടിയിലായത്.

Related Tags :
Similar Posts