< Back
Kerala
കാസർകോട് ഉപ്പളയിൽ വാഹനാപകടം; മംഗളൂരു സ്വദേശിനി മരിച്ചു
Kerala

കാസർകോട് ഉപ്പളയിൽ വാഹനാപകടം; മംഗളൂരു സ്വദേശിനി മരിച്ചു

Web Desk
|
30 May 2025 5:42 PM IST

അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു

കാസർകോട്: കാസർകോട് ഉപ്പളയിൽ വാഹനാപകടത്തിൽ ഒരു മരണം. മീൻ ലോറിയുമായി കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന മംഗളൂരു സ്വദേശിനിയാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഉപ്പളയ്ക്കടുത്ത് ബന്ധുവീട്ടിൽ വന്നു മടങ്ങുകയായിരുന്ന മംഗളൂരു സ്വദേശിനിയാണ് മരിച്ചത്. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts