< Back
Kerala

Kerala
മാണി സി. കാപ്പന്റെ പേഴ്‌സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു
|24 Dec 2022 8:30 AM IST
ഇന്നു പുലർച്ചെ 12.30ന് കോട്ടയം ഏറ്റുമാനൂരിലായിരുന്നു അപകടം
പാലാ: മാണി സി കാപ്പൻ എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) ആണ് മരിച്ചത്.
ഇന്നു പുലർച്ചെ 12.30ന് കോട്ടയം ഏറ്റുമാനൂരിലായിരുന്നു അപകടം. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് വാഹനം ഇടിച്ചത്. ഉടൻ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
Summary: Mani C Kappan MLA's personal staff Rahul Joby dies in car accident at Ettumanoor, Kottayam