< Back
Kerala
വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞാൻ പരിഗണിക്കുന്നില്ല: പിണറായി വിജയൻ തന്നെ മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്ന് ആവർത്തിച്ച് മണിശങ്കർ അയ്യർ
Kerala

'വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞാൻ പരിഗണിക്കുന്നില്ല': പിണറായി വിജയൻ തന്നെ മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്ന് ആവർത്തിച്ച് മണിശങ്കർ അയ്യർ

Web Desk
|
16 Feb 2026 2:48 PM IST

രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളത്തിൽ യാഥാർഥ്യമാക്കിയത് കമ്യൂണിസ്റ്റ് സർക്കാരാണെന്നും മണിശങ്കർ അയ്യർ

തിരുവനന്തപുരം: പിണറായി വിജയൻ തന്നെ മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്ന് ആവർത്തിച്ച് മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളത്തിൽ യാഥാർഥ്യമാക്കിയത് കമ്യൂണിസ്റ്റ് സർക്കാരാണെന്നും മണിശങ്കർ അയ്യർ.

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ പരിഗണിക്കുന്നില്ലെന്നും വലതുപക്ഷത്തിൻ്റെയും കമ്മ്യൂണിസ്റ്റുകളുടെയും ഇടയിലാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു. വി.ഡി സതീശൻ നല്ല നേതാവാണ് പക്ഷെ ഈ തവണ പിണറായി തന്നെ മുഖ്യമന്ത്രിയാകണം.

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമ്പോൾ ഒരു കമ്മീഷനെ ചൈനയിലേക്ക് അയക്കുമെന്ന് കരുതുന്നു. ചൈനയാണ് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തി. 75 വർഷത്തിന് ഇടയിൽ മാറ്റമില്ലാതെ ഒരു സർക്കാർ കേരളം ഭരിക്കുന്നത് ആദ്യമാകും. കേരളാ ഗവൺമെൻ്റ് പ്രാദേശിക ഭരണകൂടങ്ങളോട് നല്ല പ്രതിബദ്ധത പുലർത്തുന്നു. പഞ്ചായത്തുകളെ സംസ്ഥാന സർക്കാരിൻ്റെ ഉപകരണമായി കാണുന്നില്ല. സ്വതന്ത്ര ഭരണകൂടമായി പഞ്ചായത്തുകളെ കാണുന്നതാണ് കേരളത്തിലെ രീതി. കേരള സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെയും മണി ശങ്കർ അയ്യർ വിമർശിച്ചു. തരൂരിന്റെ ലക്ഷ്യം മോദിയുടെ മന്ത്രിയാകാനാണ്. തരൂർ ഏറ്റവും വലിയ കരിയറിസ്റ്റാണ്. യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന തരൂർ ഇപ്പോൾ മോദിയെ പുകഴ്ത്തുന്നുവെന്നും കുറ്റപ്പെടുത്തൽ.

തനിക്ക് കോൺഗ്രസിനെയും തന്നെയും കോൺഗ്രസിനും വേണ്ട. സ്വന്തമായി തീരുമാനമുള്ള തന്നെ ഒരു പാർട്ടിക്കും വേണ്ട. പിണറായി ഒരു ബുദ്ധിമാനാണ്. അത് കൊണ്ട് തദ്ദേഹം എന്നെ സിപിഐ എമ്മിലേക്ക് ക്ഷണിക്കില്ലെന്നും മണിശങ്കർ അയ്യർ.

Similar Posts