< Back
Kerala

Kerala
കേരളത്തിൽ തുടർപഠനമൊരുക്കണം; മണിപ്പൂർ വിദ്യാർഥികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
|16 Sept 2023 9:40 PM IST
67 വിദ്യാർഥികളാണ് കേരളത്തിലെ കോളജുകളിൽ പഠനത്തിന് അവസരമൊരുക്കണമെന്ന് അഭ്യർത്ഥിച്ചത്.
കേരളത്തിൽ തുടർപഠനം നടത്താൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂർ വിദ്യാർഥികൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. 67 വിദ്യാർഥികളാണ് കേരളത്തിലെ കോളജുകളിൽ പഠനത്തിന് അവസരമൊരുക്കണമെന്ന് അഭ്യർത്ഥിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വിദ്യാർഥികൾക്ക് ഉറപ്പു നൽകി.