< Back
Kerala
മഞ്ചേരി നഗരസഭ അംഗത്തിന് നേരെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ
Kerala

മഞ്ചേരി നഗരസഭ അംഗത്തിന് നേരെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ

Web Desk
|
30 March 2022 10:43 AM IST

ഇന്നലെ രാത്രി 10.30 മണിയോടെ പയ്യനാട് വെച്ചാണ് ആക്രമണമുണ്ടായത്

മഞ്ചേരി നഗരസഭ അംഗത്തിന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ്. നഗരസഭ അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്ദുൽ ജലീലിന് നേരയാണ് ആക്രമണമുണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം പിറകെയെത്തി ആക്രമിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലീൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10.30 മണിയോടെ പയ്യനാട് വെച്ചാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ വാഹനംപാർക്കിങ്ങുമായി തർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇതാണോ ആക്രമണത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.

Similar Posts