< Back
Kerala

Kerala
മഞ്ഞുമ്മൽ ബോയ്‌സ് വഞ്ചനാകേസ്; പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട എസ്‌ഐക്ക് സ്ഥലം മാറ്റം
|19 Aug 2025 9:44 PM IST
എസ്‌ഐ കെ.കെ സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്‌ഐക്ക് സ്ഥലം മാറ്റം. കെ.കെ സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.
നടൻ സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിലെ ഫയലിൽ നിന്നും രേഖകൾ മാറ്റി. കേസിൽ ബോധപൂർവം കാലതാമസം ഉണ്ടാക്കി തുടങ്ങിയവയാണ് സജീഷിനെതിരായ ആരോപണങ്ങൾ.