< Back
Kerala

Kerala
മന്നം ജയന്തി; ശശി തരൂരിനെ ഉദ്ഘാടകനാക്കി എൻഎസ്എസ്
|25 Nov 2022 7:58 PM IST
ജനുവരി രണ്ടിന് നടക്കുന്ന പരിപാടിയിൽ മറ്റ് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണമില്ല
കോട്ടയം: ശശി തരൂരിനെ മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടകനാക്കി എൻഎസ്എസ്. ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തി മന്നം ജയന്തിയുടെ നോട്ടീസ് എൻ.എസ്.എസ് പുറത്തിറക്കി. ജനുവരി രണ്ടിന് നടക്കുന്ന പരിപാടിയിൽ മറ്റ് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണമില്ല.
അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തു വന്നിരുന്നു. കോട്ടയത്ത് ഡിസംമ്പർ മൂന്നിന് തരൂർ എത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടെയാണ് എൻ.എസ്.എസിന്റെ ക്ഷണം എന്നതും ശ്രദ്ധേയമാണ്. ഡിസംബറിലെ സന്ദർശന വേളയിൽ തരൂർ സുകുമാരൻ നായരെ സന്ദർശിച്ചേക്കും.