< Back
Kerala

Kerala
യുവാവിന്റെ മരണത്തിന് പിറകിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് കുടുംബം
|17 Sept 2022 7:34 AM IST
കാണാതായ റഫീഖിനെ 15 ന് രാവിലെ നെല്ലിപുഴയുടെ തീരത്ത് മരിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു
മണ്ണാർക്കാട്: യുവാവിന്റെ മരണത്തിന് പിറകിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് കുടുംബം. പാലക്കാട് മണ്ണാർക്കാട്ട് മരിച്ച നിലയിൽ കണ്ട മണലടി സ്വദേശി മുഹമ്മദ് റഫീഖിന്റെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്. റഫീഖിന് പ്രദേശത്തെ ചിലയാളുകളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്.
ഈ മാസം 13 ന് രാത്രി മുതലാണ് റഫീഖിനെ കാണാതായത്. 15 ന് രാവിലെ നെല്ലിപുഴയുടെ തീരത്ത് മരിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. നാട്ടിലെ ചില വ്യക്തികളിൽ നിന്നും റഫീഖ് പലിശക്ക് പണം കടമെത്തിരുന്നു. പണം തിരിച്ചടക്കത്തതിനാൽ കടുത്ത ഭീഷണി നേരിട്ടിരുന്നതായി റഫീഖിന്റെ കുടുംബം പറയുന്നു. റഫീഖിനെ അന്വേഷിച്ച് വീട്ടിലും ഒരു സംഘം ആളുകൾ എത്തിയിരുന്നു. ഫർണിച്ചർ നിർമ്മിച്ച് വിൽപ്പന നടത്തിയാണ് റഫീഖും കുടുംബവും ജീവിച്ചിരുന്നത്.
Mannarkkad youth's family says blade mafia threat behind his death