< Back
Kerala

Kerala
മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഡിജിപി റാങ്കിൽ ഫയർഫോഴ്‌സ് മേധാവിയായി നിയമനം
|26 April 2025 3:36 PM IST
ക്രമസമാധാന ചുമതലയുള്ള ADGPയായിരുന്നു നിലവിൽ
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുഉള്ള ADGP മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം. ഡിജിപി റാങ്കിൽ ഫയർഫോഴ്‌സ് മേധാവിയായാണ് നിയമനം. ക്രമസമാധന ചുമതല ആർക്ക് നൽകുമെന്നതിൽ തീരുമാനമായില്ല.
1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം. നിലവിൽ വിജിലൻസ് ഡയറക്ടർ ആണ്. മുൻപ് തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, കേരള പോലീസിന്റെ സൈബർ ഡോമിലെ നോഡൽ ഓഫീസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫീസർ എന്നീ പദവികൾ വഹിച്ചിരുന്നു.