< Back
Kerala
Tripunithura,manskull,police,latest malayalam news,തലയോട്ടി കണ്ടെത്തി,തൃപ്പൂണിത്തുറ,
Kerala

തൃപ്പൂണിത്തുറയില്‍ വീട്ടുവളപ്പിൽ കണ്ടെത്തിയത് പുരുഷന്റെ തലയോട്ടി; പൊലീസ് അന്വേഷണം ആരംഭിച്ചു

Web Desk
|
21 Jan 2024 5:39 PM IST

തലയോട്ടിക്ക് പുറമെ തുടയെല്ലിന്റെയും വിരലുകളുടെയു ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്

തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്ന് കണ്ടെത്തിയത് പുരുഷന്റേതെന്ന് കരുതുന്ന തലയോട്ടിയും അസ്ഥികളുടെ അവശിഷ്ടങ്ങളുമെന്ന് പ്രാഥമിക നിഗമനം. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ 10 മണിയോടെ ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രദേശത്ത് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ തലയോട്ടി കണ്ടത്. മറ്റ് ജോലിക്കാരെ വിവരമറിയിച്ച് കൂടുതല്‍ പരിശോധന നടത്തിയതോടെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതോടെ സ്ഥലത്ത് പൊലീസ് എത്തി നടത്തി. പിന്നാലെ ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് പരിശോധന. തലയോട്ടിക്ക് പുറമെ തുടയെല്ലിന്റെയും വിരലുകളുടെയു ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി കണ്ടെത്തിയ തലയോട്ടി ഉള്‍പ്പെടെ ഉളളവ ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Related Tags :
Similar Posts