< Back
Kerala

Kerala
കൊയിലാണ്ടിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ
|7 Nov 2023 11:43 PM IST
ഇയാളെ അരീക്കോട് എംഎസ്പി ക്യാമ്പിൽ എത്തിച്ചു.
കോഴിക്കോട്: മാവോയിസ്റ്റ് പ്രവർത്തകനെ കൊയിലാണ്ടിയിൽ നിന്നും പിടികൂടിയെന്ന് പൊലീസ്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബു ആണ് കസ്റ്റഡിയിലായത്.
തമിഴ്നാട് തിരുനൽവേലി സ്വദേശിയായ ഇയാളെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ആണ് വൈകിട്ട് അഞ്ച് മണിയോടെ കസ്റ്റഡിയിലെടുത്തത്. ഇയാളെ അരീക്കോട് എംഎസ്പി ക്യാമ്പിൽ എത്തിച്ചു.
അനീഷിനെ പ്രത്യേക അന്വേഷണ സംലത്തിലെ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. നേരത്തെ പിടിയിലായ തമിഴ്നാട് സ്വദേശി തമ്പിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.