Kerala

Kerala
വയനാട്ടിൽ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന; വനം വകുപ്പിന്റെ ഓഫീസ് അടിച്ചു തകർത്ത നിലയിൽ
|28 Sept 2023 2:30 PM IST
ഇന്ന് രാവിലെയാണ് പോസ്റ്റർ പതിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്
വയനാട്: കമ്പ മലയിൽ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന. ആറംഗ സംഘം പോസ്റ്റർ പതിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ ഓഫീസ് അടിച്ച് തകർത്ത നിലയിലാണ്. രണ്ടാം തവണയാണ് കമ്പമലയിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ച് പോകുന്നത്. ഇന്ന് രാവിലെയാണ് പോസ്റ്റർ പതിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ആദിവാസികളോടുള്ള ചൂഷണം അവസാനിപ്പിക്കുക, തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുക, തോട്ടം തൊഴിലാളികളുടെ കൂരകൾ മാറ്റി വാസയോഗ്യമായ വീടുകൾ നിർമിച്ച് നൽകുക, വേതനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.