< Back
Kerala

Kerala
മാപ്പിളപ്പാട്ട് ഗാന രചയിതാവ് എസ് വി ഉസ്മാൻ അന്തരിച്ചു
|18 Jan 2022 10:54 PM IST
എസ് വി ഉസ്മാൻ രചിച്ച മധുവർണ പൂവല്ലേ എന്നു തുടങ്ങുന്ന ഗാനം മാപ്പിളപ്പാട്ട് ആസ്വാദകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്
കവിയും മാപ്പിളപ്പാട്ട് ഗാന രചയിതാവുമായ എസ്. വി ഉസ്മാൻ (76) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് പയ്യോളി കോട്ടക്കൽ സ്വദേശിയായ എസ് വി ഉസ്മാൻ നിരവധി ജനപ്രിയ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് ആസ്വാദകർക്ക് ഏറെ സുപരിചിതരായ എരഞ്ഞോളി മൂസയും പീർ മുഹമ്മദും എം കുഞ്ഞി മൂസയും പാടി ഹിറ്റാക്കിയ ഗാനങ്ങളുടെ രചിയിതാവ് കൂടിയാണ് എസ്.വി ഉസ്മാൻ. അദ്ദേഹം രചിച്ച മധുവർണ പൂവല്ലേ എന്നു തുടങ്ങുന്ന ഗാനം മാപ്പിളപ്പാട്ട് ആസ്വാദകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. ബലിമൃഗങ്ങളുടെ രാത്രി,അധിനിവേശക്കാലത്തെ പ്രണയം എന്നീ കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. ഖബറടക്കം നാളെ 9.30 ന് കോട്ടക്കൽ ജുമാ മസജിദ് ഖബർ സ്ഥാനിൽ നടക്കും.