< Back
Kerala
എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തര്‍ക്കം; പൊലീസ് സംരക്ഷണം തേടി മാര്‍ ജോസഫ് പാംപ്ലാനി ഹൈക്കോടതിയില്‍
Kerala

എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തര്‍ക്കം; പൊലീസ് സംരക്ഷണം തേടി മാര്‍ ജോസഫ് പാംപ്ലാനി ഹൈക്കോടതിയില്‍

Web Desk
|
21 Jan 2026 3:06 PM IST

എറണാകുളം സെന്റ് മേരീസ് ബസലിക്കയ്ക്ക് സംരക്ഷണം തേടി

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തര്‍ക്കത്തിൽ പൊലീസ് സംരക്ഷണം തേടി മാര്‍ ജോസഫ് പാംപ്ലാനി ഹൈക്കോടതിയില്‍. എറണാകുളം സെന്റ് മേരീസ് ബസലിക്കയ്ക്കാണ് പൊലീസ് സംരക്ഷണം തേടിയത്.

കുര്‍ബാന ഉള്‍പ്പടെയുള്ളവ നടത്താന്‍ പൊലീസ് മതിയായ സംരക്ഷണം നല്‍കുന്നില്ലെന്ന് ഹരജിയിൽ. പൊലീസ് ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്നും ആക്ഷേപം. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ മതിയായ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യം. ബസിലിക്കയില്‍ കടന്നുകയറി കുര്‍ബാന തടയാനുള്ള നീക്കം പൊലീസ് തടയണമെന്നും ഹരജിയിൽ.

Similar Posts