< Back
Kerala
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷ് റിമാൻഡിൽ
Kerala

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷ് റിമാൻഡിൽ

Web Desk
|
15 Jan 2026 5:26 PM IST

വർഷങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് മുളവുകാട് പൊലീസ് അനീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്

തിരുവനന്തപുരം: ഗുണ്ടാത്തലവന്‍ മരട് അനീഷിനെ റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുളവുകാട് പൊലീസ് അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് അനീഷിനെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹണി ട്രാപ്പ് കേസന്വേഷണത്തിനിടെയാണ് അനീഷിനെ പൊലീസ് പിടികൂടുന്നത്. പിടികൂടിയതിന് പിന്നാലെ ഇയാളെ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് ഏതെങ്കിലും കേസില്‍ വാറന്റുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ്, പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ 2005ലെ കേസില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

തമിഴ്‌നാട് പൊലീസ് അനീഷിനായി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കേരളത്തില്‍ മാത്രം അന്‍പതോളം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. തമിഴ്‌നാട്ടിലും സ്വര്‍ണക്കവര്‍ച്ച അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഇയാള്‍.

Similar Posts