< Back
Kerala
ലക്ഷദ്വീപില്‍ ഇരുന്നൂറോളം മറൈന്‍ വാച്ചര്‍മാരെ പിരിച്ചുവിട്ടു
Kerala

ലക്ഷദ്വീപില്‍ ഇരുന്നൂറോളം മറൈന്‍ വാച്ചര്‍മാരെ പിരിച്ചുവിട്ടു

Web Desk
|
31 May 2021 2:23 PM IST

ഒരു വര്‍ഷം മുമ്പ് നിയമിതരായ ഇവരുടെ പാസിംഗ് ഔട്ട് പരേഡ് അടുത്തിടെയാണ് കഴിഞ്ഞത്.

ലക്ഷദ്വീപില്‍ മറൈന്‍ വാച്ചര്‍മാരെ പിരിച്ചു വിടുന്നു. വനം പരിസ്ഥിതി മന്ത്രാലയം ഓഫീസില്‍ ജോലി ചെയ്തിരുന്ന 200 ഓളം പേര്‍ക്ക് ജോലി നഷ്ടമാകും. ഇന്നലെ വരെ ജോലി ചെയ്തവരെയാണ് പിരിച്ചുവിടുന്നത്.

തത്കാലം മൂന്നു മാസത്തേക്ക് ഇവരുടെ സേവനം വേണ്ടെന്നാണ് അഡ്മിനിസ്ട്രേഷന്‍ തീരുമാനം. പിന്നീട് ഇവരുടെ കാര്യം അഡ്മിനിസ്ട്രേഷന്‍ തീരുമാനിക്കും. ഒരു വര്‍ഷം മുമ്പ് നിയമിതരായ ഇവരുടെ പാസിംഗ് ഔട്ട് പരേഡ് അടുത്തിടെയാണ് കഴിഞ്ഞത്.

ലക്ഷദ്വീപില്‍ നടന്നുവരുന്ന കടല്‍വെള്ളരി വേട്ട, ഡോള്‍ഫിന്‍ വേട്ട, പവിഴപ്പുറ്റുകള്‍ നശിപ്പിക്കല്‍ തുടങ്ങി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവന്നിരുന്നവരാണ് മറൈന്‍ വൈല്‍ഡ് ലൈഫ് വാച്ചര്‍മാര്‍. മണ്‍സൂണ്‍ സീസണില്‍ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇവരുടെ പ്രവര്‍ത്തനം സുഗമമായിരിക്കില്ല എന്നാണ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.

Similar Posts