< Back
Kerala
Markaz homes for poor family
Kerala

നിർധന കുടുംബങ്ങൾക്ക് മർകസ് നിർമിച്ച 111 വീടുകൾ കാന്തപുരം സമർപ്പിച്ചു

Web Desk
|
23 May 2023 11:25 AM IST

പരസ്പരം സഹായിച്ചും ധർമം നൽകിയും മുന്നോട്ടുപോയാൽ നാട്ടിൽ ദരിദ്രർ ഉണ്ടാവില്ലെന്നും അതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന സകാത്തിന്റെ ഉദ്ദേശമെന്നും കാന്തപുരം പറഞ്ഞു.

കോഴിക്കോട്: നിർധന കുടുംബങ്ങൾക്ക് മർകസ് നിർമിച്ച 111 വീടുകൾ കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. മദനീയം കൂട്ടായ്മയുടെ സഹായത്തോടെയാണ് വീടുകൾ നിർമിച്ചത്. പരസ്പരം സഹായിച്ചും ധർമം നൽകിയും മുന്നോട്ടുപോയാൽ നാട്ടിൽ ദരിദ്രർ ഉണ്ടാവില്ലെന്നും അതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന സകാത്തിന്റെ ഉദ്ദേശമെന്നും കാന്തപുരം പറഞ്ഞു.

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഗുണഭോക്താക്കൾ ചടങ്ങിൽ പങ്കെടുത്തു. മദനീയം പരിപാടിയുടെ ഒന്നാം വാർഷികത്തിലാണ് സാദാത്ത് ഭവന പദ്ധതി പ്രഖ്യാപിച്ചത്. 100 വീടുകളാണ് ആദ്യം ഉദ്ദേശിച്ചത്. അപേക്ഷകർ കൂടിയതോടെ 313 വീടുകളാക്കി ഉയർത്തുകയായിരുന്നു. ഇതിൽ ആദ്യഘട്ടമായി നിർമിച്ച 111 വീടുകളാണ് ഇന്നലെ കൈമാറിയത്.

Similar Posts