< Back
Kerala
കല്യാണ മണ്ഡപത്തില്‍ മുട്ടൊപ്പം വെള്ളം; വധൂവരന്‍മാരെത്തിയത് ചെമ്പില്‍, വീഡിയോ
Kerala

കല്യാണ മണ്ഡപത്തില്‍ മുട്ടൊപ്പം വെള്ളം; വധൂവരന്‍മാരെത്തിയത് ചെമ്പില്‍, വീഡിയോ

Roshin
|
18 Oct 2021 11:20 AM IST

വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറിൽ എത്തിയ ശേഷമാണ് വെള്ളക്കെട്ടിലൂടെയുള്ള ചെമ്പ് യാത്ര

ആലപ്പുഴയിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുമ്പോഴും വളരെ കൌതുകം തോന്നിക്കുന്ന സംഭവത്തിന്‍റെ ദൃക്സാക്ഷികളാവുകയാണ് സോഷ്യല്‍ മീഡിയ . ചെങ്ങന്നൂര്‍ സെഞ്ച്വറി ജീവനക്കാരായ ആകാശിന്‍റെയും ഐശ്വര്യയുടെയും പ്രണയസാഫല്യമായിരുന്നു അത്. വെള്ളക്കെട്ട് രൂക്ഷമായിരുന്നതിനാല്‍ ഇരുവരും കല്യാണത്തിനായെത്തിയത് പായസം വെക്കുന്ന ചെമ്പിലായിരുന്നു.

കല്യാണശേഷം വധൂവരന്മാര്‍ യാത്രയായതും അതേ ചെമ്പിലായിരുന്നു. ആ കാഴ്ച തികച്ചും കൌതുകമുണര്‍ത്തുന്നതായിരുന്നു. ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്പലപ്പുഴ സ്വദേശിനിയുമാണ്. വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറിൽ എത്തിയ ശേഷമാണ് വെള്ളക്കെട്ടിലൂടെയുള്ള ചെമ്പ് യാത്ര. കഴിഞ്ഞ ദിവസം വരെ ഹാളിൽ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറഞ്ഞു. ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വെള്ളക്കെട്ട് കാരണം ചടങ്ങുകൾ ഹാളിൽ ക്രമീകരിക്കുകയായിരുന്നു.



Related Tags :
Similar Posts