< Back
Kerala
പീഡിപ്പിച്ച പ്രതിയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; മൂന്നു പേർ അറസ്റ്റിൽ
Kerala

പീഡിപ്പിച്ച പ്രതിയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; മൂന്നു പേർ അറസ്റ്റിൽ

Web Desk
|
23 Jan 2023 11:23 PM IST

സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, വരൻ അൽ അമീർ, ഒത്താശ ചെയ്ത പനവൂർ സ്വദേശി അൻവർ സാവത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് പീഡിപ്പിച്ച പ്രതിയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി. പനവൂർ സ്വദേശിയായ അൽ അമീറുമായാണ് വിവാഹം നടത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, വരൻ അൽ അമീർ, ഒത്താശ ചെയ്ത പനവൂർ സ്വദേശി അൻവർ സാവത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ സി.ഡബ്ല്യു.സി ഷൾട്ടർ ഹോമിലേക്ക് മാറ്റി.

2021 ൽ പെൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രതി ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുകയും വിവാഹം ചെയ്തുതരണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഇയാളുടെ ആവശ്യത്തെ അംഗീകരിച്ച് വിവാഹം നടത്തികൊടുക്കയായിരുന്നു.

പ്ലസ്ടു വിദ്യാർത്ഥിനിയായ പെൺകുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് പെൺകുട്ടിയുടെ അയൽവാസി വിവാഹം കഴിഞ്ഞ വിവരം അറിയിക്കുന്നത്. തുടർന്ന് സ്കൂള്‍ അധിക്യതരാണ് പൊലീസിൽ പരാതി നൽകിയത്.

Similar Posts