< Back
Kerala
മസാലബോണ്ട് കേസ്: ഇ.ഡിക്കെതിരെ കിഫ്ബി നൽകിയ ഹരജി ഇന്ന് ഹൈക്കോടതിയിൽ
Kerala

മസാലബോണ്ട് കേസ്: ഇ.ഡിക്കെതിരെ കിഫ്ബി നൽകിയ ഹരജി ഇന്ന് ഹൈക്കോടതിയിൽ

Web Desk
|
25 Jan 2024 6:29 AM IST

നേരത്തേ ഹാജരാക്കിയ രേഖകൾ തന്നെ വീണ്ടും ആവശ്യപ്പെടുന്നതെന്ന് കിഫ്ബിയുടെ വാദം

കൊച്ചി: മസാല ബോണ്ട് കേസന്വേഷണത്തിൽ ഇ ഡി യുടെ സമൻസ് ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

അന്വേഷണം ഇല്ലാതാക്കാൻ കിഫ്ബിയുടെ ഭാഗത്തു നിന്നും ശ്രമമുണ്ടാകുന്നുവെന്ന് ഇ .ഡി ഇന്നലെ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ നിന്നും കിഫ്ബി ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുകയാണെന്നും സത്യവാങ്മൂലത്തിലുണ്ട്

നേരത്തെ ഹാജരാക്കിയ രേഖകൾ തന്നെയാണ് ഇ.ഡി ആവശ്യപ്പെടുന്നതെന്നാണ് ഹരജിയിൽ കിഫ്ബിയുടെ വാദം. മസാലബോണ്ട് ഇറക്കുമതി ചെയ്തതിൽ മുഖ്യമന്ത്രിയുടെയും മുൻധനമന്ത്രി തോമസ് ഐസക്കിന്റെയും പങ്ക് വ്യക്തമാക്കുന്ന രേഖകളും ഇന്നലെ പുറത്ത് വന്നിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിക്കുക.

Similar Posts