< Back
Kerala

Kerala
മസാല ബോണ്ട് കേസ്; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ തോമസ് ഐസക്ക് അപ്പീൽ നൽകി
|5 Dec 2023 9:30 PM IST
സമൻസ് അയക്കാൻ ഇഡിക്ക് അനുവാദം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ
കൊച്ചി: മസാല ബോണ്ട് കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ തോമസ് ഐസക്ക് അപ്പീൽ നൽകി. സമൻസ് അയക്കാൻ ഇഡിക്ക് അനുവാദം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ.
സമൻസ് അയക്കാൻ അനുമതി നൽകിയത് മതിയായ കാരണങ്ങളില്ലാതെയെന്നാണ് അപ്പീലിലെ വാദം. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യമുണ്ട്. അപ്പീൽ നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

