< Back
Kerala

Kerala
മസാല ബോണ്ട്; ഇ.ഡി സമൻസിന്റെ കാലാവധി നീട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം തള്ളി ഹൈക്കോടതി
|13 Feb 2024 3:15 PM IST
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും ഹാജരായി മൊഴി നൽകുന്നതിൽ എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു.
കൊച്ചി: മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസിന്റെ കാലാവധി നീട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും ഹാജരായി മൊഴി നൽകുന്നതിൽ എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു.
ഇ.ഡിക്ക് അന്വേഷിക്കാൻ അധികാര പരിധിയില്ലെന്ന വാദം വിശദീകരിക്കാൻ തോമസ് ഐസക് സാവകാശം തേടി. മസാല ബോണ്ട് ഇടപാടിൽ നിയമലംഘനം നടന്നിട്ടില്ലെന്നും എന്തിനാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്ന് സമൻസിൽ വ്യക്തമല്ലെന്നുമാണ് ഐസക്കിന്റെ വാദം. ശരിയായ ഉദ്ദേശ്യത്തോടെയല്ല തോമസ് ഐസക്കിന്‍റെ ഹരജിയെന്നാണ് ഇ.ഡിയുടെ വാദം. വെള്ളിയാഴ്ച കിഫ്ബിയുടെ ഹരജിക്കൊപ്പം ഐസക്കിന്റെ ഹരജിയും പരിഗണിക്കും.