< Back
Kerala

Kerala
മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ സത്യവാങ്മൂലം
|9 Jun 2025 7:04 PM IST
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എം.ആർ അജയൻ സമർപ്പിച്ച ഹരജിയിലാണ് മറുപടി
കൊച്ചി: മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി സത്യവാങ്മൂലം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. എല്ലാ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണ് തന്റെ അഞ്ച് പതിറ്റാണ്ട് കാലത്തെ പൊതുജീവിതമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
പറവൂർ സ്വദേശിയായ മാധ്യമ പ്രവർത്തകൻ എം.ആർ അജയൻ സമർപ്പിച്ച ഹരജിക്ക് മറുപടിയായാണ് സത്യവാങ്മൂലം നൽകിയത്. ഹരജിയിലെ ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൃത്യമായ അന്വേഷണമോ അറിവോ ഇല്ലാതെ സമർപ്പിച്ച ഹരജിയാണെന്നും പൊതുതാൽപര്യമുള്ളതൊന്നും ഹരജിയിൽ ഇല്ലെന്നും മറുപടിയിൽ ആരോപിക്കുന്നു.
watch video: