< Back
Kerala

Kerala
പള്ളികളിലെ പ്രചാരണം: നാഷണൽ യൂത്ത്‌ലീഗ് ഡിജിപിക്ക് പരാതി നൽകി
|1 Dec 2021 9:08 PM IST
പള്ളികൾ ദുരുപയോഗം ചെയ്ത് കലാപത്തിന് ശ്രമമെന്ന് ആരോപിച്ചാണ് നടപടി ആവശ്യപ്പെട്ടത്
വഖഫ് ബോർഡ് നിയമനത്തിനെതിരെ പള്ളികളിൽ പ്രചരണം നടത്തണമെന്ന ആഹ്വാനത്തിനെതിരെ നാഷണൽ യൂത്ത്‌ലീഗ് ഡിജിപിക്ക് പരാതി നൽകി. സർക്കാരിനെതിരെ പള്ളികളിൽ പ്രചരണത്തിന് ആഹ്വാനം നൽകിയ പിഎംഎ സലാമിനെതിരെയും അദ്ദേഹത്തിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. പള്ളികൾ ദുരുപയോഗം ചെയ്ത് കലാപത്തിന് ശ്രമമെന്നും ആരോപിച്ചു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഷമീർ പയ്യനങ്ങാടാണ് പരാതി നൽകിയത്.