< Back
Kerala
സംസ്ഥാനത്തെ സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമാക്കി; ഒന്നാം ക്ലാസിലെത്തുന്നത് നാല് ലക്ഷത്തോളം കുട്ടികൾ
Kerala

സംസ്ഥാനത്തെ സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമാക്കി; ഒന്നാം ക്ലാസിലെത്തുന്നത് നാല് ലക്ഷത്തോളം കുട്ടികൾ

Web Desk
|
31 May 2022 10:18 AM IST

കഴക്കൂട്ടം ഗവൺമെന്റ് സർക്കാർ സ്‌കൂളിൽ നടക്കുന്ന സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സ്‌കൂളിലെത്തുന്ന കുട്ടികളും അധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നാളെ സംസ്ഥാനത്തുടനീളം 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി പറഞ്ഞു. 42.9 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തും. ഒന്നാം ക്ലാസിൽ നാല് ലക്ഷത്തോളം കുട്ടികളാണ് എത്തുന്നത്.

പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം മന്ത്രി പുറത്തിറക്കി. കഴക്കൂട്ടം ഗവൺമെന്റ് സർക്കാർ സ്‌കൂളിൽ സംസ്ഥാന തല പ്രവേശനോത്സവം നടക്കുന്നത്. 9.30 മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പി.ടി.എയുടെ ഫണ്ട് പിരിവിന് ഉത്തരവാദിത്വം സ്‌കൂൾ പ്രധാനാധ്യാപകനാണെന്നും മന്ത്രി പറഞ്ഞു.

'ഓരോ രക്ഷകർത്താവിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമാണ് ഫണ്ട് വാങ്ങിക്കാൻ പാടുള്ളൂ.വിദ്യാർഥികളോട് വിചേനം കാണിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Tags :
Similar Posts