< Back
Kerala

Kerala
പത്തനാപുരം KSRTC ഡിപ്പോയിൽ കൂട്ട അവധി
|29 April 2024 11:27 AM IST
മദ്യപിച്ച് ജോലിക്ക് എത്തുന്നവരെ കണ്ടെത്താൻ വിജിലൻസ് ഡിപ്പോയിൽ പരിശോധന നടത്തിയിരുന്നു
പത്തനാപുരം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി. ഡിപ്പോയിൽ 15 സർവീസുകൾ മുടങ്ങി. മദ്യപിച്ച് ജോലിക്ക് എത്തുന്നവരെ കണ്ടെത്താൻ കെഎസ്ആർടിസി വിജിലൻസ് ഡിപ്പോയിൽ പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് 12 ജീവനക്കാർ അവധിയെടുത്തത്. പരിശോധനയിൽ മദ്യപിച്ച് ജോലിക്ക് എത്തിയ മൂന്നുപേരെ പിടികൂടി. ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.