< Back
Kerala
കണ്ണൂർ ലീഗ് ഭാരവാഹിത്വം ഒഴിഞ്ഞ് നേതാക്കൾ; പൊട്ടങ്കണ്ടി അബ്ദുല്ല അടക്കം രാജിവെച്ചു
Kerala

കണ്ണൂർ ലീഗ് ഭാരവാഹിത്വം ഒഴിഞ്ഞ് നേതാക്കൾ; പൊട്ടങ്കണ്ടി അബ്ദുല്ല അടക്കം രാജിവെച്ചു

Web Desk
|
17 Sept 2022 8:11 PM IST

കല്ലിക്കണ്ടി എൻഎം കോളേജ് ഭരണസമിതിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് രാജിക്ക് കാരണം

കണ്ണൂർ: കണ്ണൂർ മുസ്ലിം ലീഗിൽ കൂട്ടരാജി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല അടക്കം ഭാരവാഹിത്വത്തിൽ നിന്ന് രാജിവെച്ചു. കല്ലിക്കണ്ടി എൻഎം കോളേജ് ഭരണസമിതിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് രാജിക്ക് കാരണം. രാജിക്കത്ത് സംസ്ഥാന നേതൃത്വത്തിന് കൈമാറി.

എൻഎം കോളേജുമായി ബന്ധപ്പെട്ട് ഏറെ നാളായി ലീഗിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ സംസ്ഥാന- ജില്ലാ നേതൃത്വങ്ങൾ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് രാജി. നിലവിൽ പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ കണ്ണൂരിലുണ്ട്. രാജിവെച്ച നേതാക്കളുമായി ഇവർ നേരിട്ട് ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.


Related Tags :
Similar Posts