< Back
Kerala
കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 700ലധികം അംഗങ്ങളും പാർട്ടിവിട്ടെന്ന്‌ നേതാക്കൾ
Kerala

കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 700ലധികം അംഗങ്ങളും പാർട്ടിവിട്ടെന്ന്‌ നേതാക്കൾ

Web Desk
|
19 Oct 2025 1:41 PM IST

മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി

കൊല്ലം: കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി. ജില്ലാ കൗൺസിൽ അംഗം ജെ.സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി വിട്ടത്. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരാണ് രാജിവെച്ചത്.

700ലധികം പാർട്ടി അംഗങ്ങളും രാജിവെച്ചെന്ന് നേതാക്കൾ അവകാശപ്പെട്ടു. ഉൾപാർട്ടി പ്രശ്നങ്ങളാണ് തീരുമാനത്തിന് കാരണമെന്ന് രാജിവെച്ചവർ പറയുന്നു.അതേസമയം, പാർട്ടി വിട്ടവർ സിപിഎമ്മിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് സിപിഐക്ക് ഏറ്റവുമധികം വേരോട്ടമുള്ള ജില്ലയാണ് കൊല്ലം. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ യോഗത്തില്‍ നിന്ന് ജില്ലാ നേതാക്കള്‍ വിട്ടുനിന്നിരുന്നു. പിന്നാലെയാണ് കൂട്ട രാജിയുണ്ടായത്.

Similar Posts