< Back
Kerala
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്; പതിനൊന്നായിരത്തോളം ജീവനക്കാര്‍ വിരമിക്കും
Kerala

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്; പതിനൊന്നായിരത്തോളം ജീവനക്കാര്‍ വിരമിക്കും

Web Desk
|
31 May 2025 8:17 AM IST

സെക്രട്ടേറിയറ്റിൽ നിന്ന് 221 പേരും കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്. പതിനൊന്നായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് വിരമിക്കും. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും.

വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് സർക്കാർ കണക്ക്. കഴിഞ്ഞ വർഷങ്ങളിലും മെയ് 31ന് സംസ്ഥാനത്ത് കൂട്ട വിരമിക്കൽ നടന്നിരുന്നു. കഴിഞ്ഞ വർഷം മെയ് 31ന് 10,560 പേരും 2023ല്‍ 11,800 പേരും വിരമിച്ചിരുന്നു.

Similar Posts