< Back
Kerala
Massive ATM robbery in Thrissur
Kerala

തൃശൂരിൽ വൻ എടിഎം കവർച്ച; കാറിലെത്തിയ സംഘം 65 ലക്ഷം രൂപ കവർന്നു

Web Desk
|
27 Sept 2024 6:41 AM IST

കാറിൽ വന്ന നാലം​ഗ സംഘമാണ് കവർച്ച നടത്തിയത്

തൃശൂർ: തൃശൂരിൽ വൻ എടിഎം കവർച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65ലക്ഷം രൂപയാണ് കവർന്നത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് നാലംഗ സംഘം കവർച്ച നടത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം.

കാറിൽ വന്ന നാലം​ഗ സംഘമാണ് കവർച്ച നടത്തിയത്. എസ്ബിഐ എടിമ്മുകളിലാണ് കവർച്ച നടന്നത്. കവർച്ചാസംഘമെത്തിയ കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബാങ്ക് ജീവനക്കാർക്ക് അലേർട്ട് മെസേജ് ലഭിച്ചതോടെയാണ് മോഷണവിവരം അറിയുന്നത്.

മോഷണം ആസൂത്രിതമാണെന്നുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വെള്ളക്കാറിലെത്തിയ സംഘമാണ് മോഷണത്തിന് പിന്നിൽ. കൊള്ളസംഘം സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വണ്ടി നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. സംഘം പാലക്കാട്ടേക്ക് കടന്നതായാണ് സൂചന.

Similar Posts