< Back
Kerala
കോഴിക്കോട് നഗരത്തില്‍ വൻ ലഹരി വേട്ട; 40 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
Kerala

കോഴിക്കോട് നഗരത്തില്‍ വൻ ലഹരി വേട്ട; 40 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

Web Desk
|
21 Oct 2025 8:26 PM IST

ബാഗിനകത്ത് സോപ്പുപെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും വൻ ലഹരി വേട്ട. 40 ഗ്രാം എംഡിഎം എയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് അടിവാരം സ്വദേശി സാബിത്ത്, ഈങ്ങാപുഴ സ്വദേശി ജാസില്‍ സലിം, മലപ്പുറം സ്വദേശി സതീദ് എന്നിവരാണ് പിടിയിലായത്.

ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ബാഗിനകത്ത് സോപ്പുപെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. ബംഗളൂരുവിൽ നിന്നും എത്തിച്ച ലഹരി വസ്തുക്കളാണ് പിടികൂടിയത്. കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് വെച്ച് ഡാന്‍സാഫ് സംഘവും മെഡിക്കല്‍ കോളജ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Similar Posts