< Back
Kerala
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻതീപിടിത്തം
Kerala

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻതീപിടിത്തം

Web Desk
|
24 Dec 2023 9:23 AM IST

ആറ് ഫയർഫോഴ്‌സ് യൂനിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻതീപിടിത്തം. ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാണ് വായിക്കരയിലെ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

പെരുമ്പാവൂർ സ്വദേശി ഹാഫിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. കമ്പനിയിലെ ജീവനക്കാരാണു തീപ്പടരുന്നതു കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ആറ് ഫയർഫോഴ്‌സ് യൂനിറ്റ് എത്തിയാണ് തീയണച്ചത്.

പ്ലൈവുഡ് നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണു തീപിടിത്തമുണ്ടായത്. പിന്നീട് തീ മറ്റു ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. അപകടത്തിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയുടെ ഒരു ഭാഗം പൂർണമായി കത്തിനശിച്ചു.

Summary: A massive fire broke out at a plywood company in Perumbavoor

Similar Posts