< Back
Kerala

Kerala
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം
|17 Feb 2026 6:40 PM IST
തീയണക്കാനുള്ള ശ്രമം തുടരുന്നു
കോഴിക്കോട്: കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം.
ജയലക്ഷ്മിയിലാണ് തീപിടിത്തം ഉണ്ടായത്. രണ്ടാം നിലയിൽ നിന്നാണ് തീപടർന്നത്. രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല. അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. രണ്ടാം നിലയിലേക്ക് ഫയർ ഫോഴ്സ് പ്രവേശിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. പുറമേ നിന്നും ഏണി വെച്ചാണ് അകത്തേക്ക് പ്രവേശിച്ചത്. കരിപ്പൂരിൽ നിന്ന് എത്തിച്ച ഫയർ എഞ്ചിൻ ഉപയോഗിച്ച് തീ അണക്കാൻ ആരംഭിച്ചു.
updating...