< Back
Kerala

Kerala
തൃശൂരിൽ ജീപ്പിന്റെ ഷോറൂമിൽ വൻ തീപിടിത്തം: നിരവധി കാറുകൾ കത്തി നശിച്ചു
|4 March 2023 8:15 AM IST
ഇന്ന് പുലർച്ചയോടു കൂടിയായിരുന്നു സംഭവം.
തൃശൂർ; തൃശൂർ കുട്ടനെല്ലൂരിൽ ജീപ്പിന്റെ ഷോറൂമിൽ വൻ തീപിടിത്തം. നിരവധി വാഹനങ്ങൾ കത്തി നശിച്ചു.
ഷോറൂമിന്റെ സർവീസ് സെന്ററിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീടിത് മുൻ വശത്തേക്ക് പടരുകയായിരുന്നു. പുതിയ വാഹനങ്ങളടക്കം കത്തി നശിച്ചു. ഇന്ന് പുലർച്ചയോടുകൂടിയായിരുന്നു സംഭവം.
ഓയിലുകളും മറ്റുമുള്ളതിനാൽ തീ പെട്ടെന്ന് കത്തിപ്പടരുകയായിരുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്. ഫോൾസ് സീലിങ് ഉൾപ്പടെയുള്ള ഇന്റീരിയറും തീ ആളിപ്പടരാൻ കാരണമാക്കി. തീപിടിത്തത്തിൽ ഷോറൂം പൂർണമായും കത്തി നശിച്ചിട്ടുണ്ട്.