< Back
Kerala
കോട്ടയം പുതുപ്പള്ളിയിലെ റബർ ബോർഡ് ക്വാട്ടേഴ്സിൽ വൻ കവർച്ച; 75 പവൻ മോഷ്ടിച്ചു
Kerala

കോട്ടയം പുതുപ്പള്ളിയിലെ റബർ ബോർഡ് ക്വാട്ടേഴ്സിൽ വൻ കവർച്ച; 75 പവൻ മോഷ്ടിച്ചു

Web Desk
|
20 Jan 2026 8:43 PM IST

കവർച്ചക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസ് നിഗമനം

കോട്ടയം: പുതുപ്പള്ളിയിലെ റബർ ബോർഡ് ക്വാട്ടേഴ്സിൽ വൻ കവർച്ച. രണ്ടു വീടുകളിൽ നിന്നായി 75 പവൻ മോഷണം പോയി. കവർച്ചക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസ് നിഗമനം. കോട്ടയം ഈസ്റ്റ് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.ഇന്ന് ഉച്ചയോടെയാണ് കവർച്ച വിവരം പുറത്തുവന്നത്. സ്വര്‍ണം നഷ്ടമായ രണ്ടിടത്തും ആളുകൾ ഉണ്ടായിരുന്നില്ല. മൂന്ന് ക്വാട്ടേഴ്സുകളിൽ കവർച്ചാ ശ്രമവും നടന്നു.

പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. നേരത്തെ ജില്ലയിൽ നടന്ന സമാന കവർച്ചക്കേസിലെ പ്രതി മഹാരാഷ്ട്ര സ്വദേശി പുറത്തിറങ്ങിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള റബർ ഗവേഷണ കേന്ദ്രത്തിലെ സുരക്ഷയുള്ള സ്ഥലത്ത് നടന്ന സംഭവത്തിൻ്റെ ഞെട്ടലിലാണ് താമസക്കാർ. റബർ ബോർഡ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. 90 ഏക്കർ വിസ്തൃതമായ ക്യാമ്പസിൽ 126 ക്വാട്ടേഴ്സുകളുണ്ട്. എന്നാൽ ഒരിടത്തും സിസിടിവികൾ ഇല്ലാത്തത് അന്വേഷണത്തിന് പ്രതിന്ധിയാണ്.


Similar Posts