< Back
Kerala
തിരുവനന്തപുരം നഗരത്തിൽ വൻ കവർച്ച; വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു
Kerala

തിരുവനന്തപുരം നഗരത്തിൽ വൻ കവർച്ച; വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു

Web Desk
|
14 Feb 2026 10:16 AM IST

കവർച്ചാ സംഘമെത്തിയത് കോർപറേഷൻ ജീവനക്കാർ എന്ന് തെറ്റിദ്ധരിപ്പിച്ച്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ വീട് കയറി വൻ കവർച്ച. വയോധികയെ ആക്രമിച്ച് 10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. സ്ത്രീ ഉൾപ്പെട്ട നാലംഗ സംഘമാണ് കവർച്ച നടത്തിയത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സ്ത്രീയും മകനുമാണ് വീട്ടിൽ താമസം. മകൻ ജോലിക്ക് പോയ സമയത്താണ് മോഷണം.

കവർച്ചാ സംഘമെത്തിയത് കോർപറേഷൻ ജീവനക്കാർ എന്ന് തെറ്റിദ്ധരിപ്പിച്ച്. പ്രതികളിൽ ഒരാൾ പിടിയിൽ എന്ന് സൂചന. മണക്കാട് മുക്കോലയിലെ അപ്പാർട്ട്മെന്റിലായിരുന്നു മോഷണം.

Similar Posts