< Back
Kerala
ഇടുക്കിയില്‍ വൻ ചന്ദനവേട്ട; അഞ്ച് അന്തർ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍
Kerala

ഇടുക്കിയില്‍ വൻ ചന്ദനവേട്ട; അഞ്ച് അന്തർ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

Web Desk
|
18 Nov 2024 10:31 PM IST

പ്രതികളില്‍നിന്ന് 55 കിലോ ചന്ദനം പിടിച്ചെടുത്തു

ഇടുക്കി: നെടുങ്കണ്ടത്ത് വൻ ചന്ദനവേട്ടയില്‍ അഞ്ച് അന്തർ സംസ്ഥാന മോഷ്ടാക്കളെ വനം വകുപ്പ് പിടികൂടി. 55 കിലോ ചന്ദനവും പിടിച്ചെടുത്തു.

നെടുങ്കണ്ടം സ്വദേശി ബാബു, രാമക്കൽമേട് സ്വദേശി ഹസൻ, സന്യാസിയോട സ്വദേശി സച്ചു, തൂക്കുപാലം സ്വദേശികളായ അജികുമാർ, ഷിബു എന്നിവരാണ് പിടിയിലായത്. സന്യാസിയോടയിൽനിന്ന് ചന്ദനം മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളാണ് എല്ലാവരും. സംഘത്തിലെ പ്രധാനി ഒളിവിലാണ്.

Similar Posts