< Back
Kerala
തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; 19,500 ലിറ്റർ സ്പിരിറ്റ് പിടികൂടി
Kerala

തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; 19,500 ലിറ്റർ സ്പിരിറ്റ് പിടികൂടി

Web Desk
|
14 Sept 2024 11:07 PM IST

കാലിത്തീറ്റ വിപണന-സംഭരണ കേന്ദ്രത്തിന്റെ മറവിലാണ് സ്പിരിറ്റ് സംഭരിച്ചത്

തൃശൂർ: തൃശൂർ ചെമ്പൂത്രയിലും മണ്ണുത്തിയിലും വൻ സ്പിരിറ്റ് വേട്ട. രണ്ടിടത്ത് നിന്നുമായി 19,500 ലിറ്റർ സ്പിരിറ്റ് പിടികൂടി. ചെമ്പൂത്രയിലെ ഗോഡൗണിൽ നിന്ന് 18,000 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. മണ്ണുത്തിയിൽ കാറിൽ നിന്നാണ് 1500 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്

ചെമ്പൂത്ര ദേശീയപാതയോരത്തെ ഗോഡൗണിലെ 500 കന്നാസുകളലാണ് സ്പിരിറ്റാണ് സൂക്ഷിച്ചിരുന്നത്. കാലിത്തീറ്റ വിപണന-സംഭരണ കേന്ദ്രത്തിന്റെ മറവിലാണ് സ്പിരിറ്റ് സംഭരണം നടത്തിയത്. എക്സൈസ് ഇൻ്റലിജൻസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

Related Tags :
Similar Posts